കോൺഗ്രസ് MP വസന്ത് ചവാൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും MPയുമായ വസന്ത് ചവാൻ (69) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ 4 മണിയോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മഹാരാഷ്ട്ര നന്ദേഡ് ലോക്‌സഭാ അംഗമായിരുന്നു. കുറഞ്ഞ രക്തസമ്മർദവും ശ്വാസതടസവും അനുഭവപ്പെട്ടതോടെയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുതിർന്ന കോൺഗ്രസ് നേതാവ് അന്തരിച്ചു

+ There are no comments
Add yours