ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്ന് 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി…

Estimated read time 1 min read

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്ന് 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി

പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളില്‍ വന്‍ നിയന്ത്രണം.

വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങള്‍ കൂടി ഇന്ന് റദ്ദാക്കി.

യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യോമപാത അടച്ചതാണ് സര്‍വീസുകളെ ബാധിച്ചത്.

ദുബൈ, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

മസ്‌കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിലവില്‍ തടസ്സമില്ലാതെ തുടരുന്നുണ്ട്.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റിലേക്കുള്ള എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.

കരിപ്പൂരില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും വിമാന സമയക്രമത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് യാത്ര ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

+ There are no comments

Add yours