നിലമ്പൂർ പോത്തുകല്ലിൽ വൻ ചുഴലിക്കാറ്റ്… കനത്ത നാശനഷ്ടം.

Estimated read time 0 min read

ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; വൻ നാശനഷ്ടം!

മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ വൻ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. നിരവധി മരങ്ങൾ വീടുകളിലേക്കും വാഹനങ്ങൾക്ക് മുകളിലേക്കും വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മരങ്ങൾ കടപുഴകി വീണതോടെ ഗതാഗതം താറുമാറായി. മലപ്പുറം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതിശക്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

+ There are no comments

Add yours