20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. ചാവക്കാട് സ്വദേശി ഷെമീറിനെയാണ് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് കെഎസ്‌ആർടിസി ബസിലാണ് മെത്താഫിറ്റമിൻ കടത്തിയിരുന്നത്. 211 ഗ്രാം മെത്താഫിറ്റമിൻ ഷെമീറിന്റെ കൈവശം ഉണ്ടായിരുന്നു. ചാവക്കാട് ചില്ലറ വിൽപനയ്ക്ക് കൊണ്ടു പോവുകയായിരുന്നു മാരക ലഹരി വസ്തു. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ വൻ രാസലഹരി വേട്ട നടന്നിരുന്നു. വിൽപനക്കായി സൂക്ഷിച്ച 30 ഗ്രാം എം.ഡി.എം. എയുമായി രണ്ടുപേരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പനച്ചി പാലക്കാട് സ്വദേശി പൊറ്റയിൽ വീട്ടിൽ മലയൻ ഷാഹുൽ ഹമീദ് (37), കാരാപറമ്പ് കൂട്ടാവ് സ്വദേശി കാണപറമ്പത്ത് വീട്ടിൽ സജ്മീർ (33) എന്നിവരാണ് പിടിയിലായത്.



+ There are no comments
Add yours