വിജയ്മെയെ തടഞ്ഞ് പൊലീസ്
ആൾക്കൂട്ട ദുരന്തമുണ്ടായ കരൂരിലേക്ക് പോകാനുള്ള ടിവികെ അധ്യക്ഷനും നടനുമായ വിജയുടെ നീക്കം തടഞ്ഞ് പൊലീസ്. സ്ഥലം സന്ദർശിക്കാനുള്ള വിജയ്‌യുടെ അനുമതി അപേക്ഷ പൊലീസ് തള്ളി. സുരക്ഷാ കാരണങ്ങളും, വിജയ് സ്ഥലത്ത് എത്തിയാൽ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങളും പരിഗണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇന്നലെയാണ് വിജയ് അനുമതി തേടി പൊലീസുമായി സംസാരിച്ചതെന്ന് ടിവികെ നേതാക്കൾ പറഞ്ഞു.




+ There are no comments
Add yours