85000 കടന്ന് സ്വർണവില
ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് സ്വർണവില 85,000 കടന്നു. പവന് 680 രൂപ വർധിച്ചതോടെയാണ് സ്വർണവില 85,360 രൂപയിലേക്ക് എത്തിയത്. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വർധിച്ചത്. 10,670 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം 23ന് രേഖപ്പെടുത്തിയ 84,840 രൂപ എന്ന റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില.




+ There are no comments
Add yours