മരണം 41 ആയി: വിജയ്ക്ക് ഇന്ന് നിർണായകം
ടിവികെ റാലിയിലെ ആൾക്കൂട്ട ദുരന്തത്തിൽ പെട്ട് ചികിത്സയിൽ ഇരുന്ന ഒരാൾക്കൂടി മരിച്ചതോടെ ആകെ മരണം 41 ആയി. വിജയ്ക്ക് ഇന്ന് നിർണായക ദിവസമാണ്. മൂന്ന് ഹർജികളാണ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കുക. ടിവികെയുടെ ഭാവി പ്രചാരണ പരിപാടികൾക്കൊന്നും അനുമതി നൽകരുത്, ടിവികെയുടെ രജിസ്ട്രേഷനും അംഗീകാരവും റദ്ദാക്കണം എന്നിവയ്ക്ക് പുറമെ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ടിവികെയുടെ ഹർജിയും ഇന്ന് പരിഗണിക്കും




+ There are no comments
Add yours