ഇന്ന് മുതൽ ആരംഭിക്കും;
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഇന്ന് മുതൽ ആരംഭിക്കും. കരട് പട്ടികയിൽ 2,83,12,458 വോട്ടർമാരും 2,087 പ്രവാസികളുമുണ്ട്. പട്ടിക തദ്ദേശസ്ഥാപനങ്ങൾ, താലൂക്ക്, വില്ലേജ് ഓഫീസുകൾ, sec.kerala.gov.in എന്നിവിടങ്ങളിൽ പരിശോധിക്കാം. പേര് ചേർക്കൽ, തിരുത്തൽ, വാർഡ് മാറ്റം, ഒഴിവാക്കൽ എന്നിവക്ക് ഒക്ടോബർ 14 വരെ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായിരിക്കണം.



+ There are no comments
Add yours